വീടിനു പിന്നില്‍ ഒരു മാവുണ്ട്.
എന്നോ ഒരു കണ്ണിമാങ്ങ
കായ്ചതൊഴിച്ചാല്‍ പിന്നീട്
അനങ്ങിയിട്ടില്ല.
കഥ അതല്ല..
ഈയിടെയായി രണ്ടു കുഞ്ഞിക്കിളികള്‍
അന്തിയുറങ്ങുന്നത് ഈ മാവിന്റെ
കൊമ്പത്താണ്...
ഭംഗിയുള്ള രണ്ട് ഓമനകള്‍....
റിന്‍ഷയ്ക്കും, നദയ്ക്കും അവര്‍
കുഞ്ഞിക്കിളിയും പൊന്നുക്കിളിയുമാണ്.
പക്ഷെ.....സങ്കടം....
ഇപ്പോള്‍ ഒരു കിളിയെ കാണുന്നില്ല!
എന്തുപറ്റി.................................
കുട്ടികളും ഞങ്ങളും കുഞ്ഞിക്കിളിയും
സങ്കടത്തിലാണ്........
No comments:
Post a Comment